Site icon Malayalam News Live

കളമശ്ശേരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം പ്രാര്‍ത്ഥനയ്ക്കിടെ’; മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള്‍; തീവ്രവാദ ആക്രമണ സാധ്യത പരിശോധിച്ച് പൊലീസ്; ഹാൾ പൊലീസ് സീൽ ചെയ്തു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം….

കൊച്ചി: കളമശ്ശേരില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും സ്റ്റേജിനോട് ചേര്‍ന്ന് തുടര്‍ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

രണ്ടായിരത്ത് അഞ്ഞൂറോളം ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.

Exit mobile version