Site icon Malayalam News Live

കളമശേരി സ്ഫോടനം: മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് നിര്‍ണായക തെളിവ് കണ്ടെത്തി: വെള്ളക്കവറില്‍ പൊതിഞ്ഞ് നാല് റിമോട്ടുകള്‍

കൊച്ചി: കളമശേരിയിലെ സാമ്ര ഇന്റര്‍‌നാഷണല്‍ കണ്‍വെൻഷൻ സെന്ററില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസില്‍ പൊലീസ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി.

കേസിലെ പ്രതിയായ ഡൊമിനിക് മാര്‍‌ട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളണ് ഇന്ന് കണ്ടെടുത്തത്. മാര്‍ട്ടിൻ സഞ്ചരിച്ച സ്കൂട്ടറിലായിരുന്നു ഇവ ഉണ്ടായിരുന്നത്.

മാര്‍ട്ടിനെ കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് റിമോട്ടുകള്‍ കണ്ടെത്തിയത്. വെള്ളക്കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്നത്.

ഒക്ടോബര്‍ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സാമ്ര ഇന്റ‌നാഷണല്‍ കണ്‍വെൻഷൻ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവെ രണ്ടായികരത്തിലേറെപ്പേര്‍ ഹാളിലുണ്ടായിരുന്നു,

ഹാളിന്റെ മദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version