Site icon Malayalam News Live

മരിച്ച മകളുടേയും ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാത്ത മറ്റു രണ്ടു ജീവനുകളുടേയും മുന്നില്‍ നിസ്സഹാനായി കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച 12 വയസ്സുകാരിയുടെ പിതാവ് പ്രദീപ്

സ്വന്തം ലേഖകൻ

 

കൊച്ചി: 12 വയസ്സുവരെ താഴത്തും തലയിലും വയ്ക്കാതെ വളര്‍ത്തിയ പൊന്നുമകളുടെ ജീര്‍ണ്ണിച്ച ശരീരം മോര്‍ച്ചറിക്കുള്ളില്‍ കിടക്കുമ്പോള്‍ ആകെ മരവിച്ച്‌ ജീവനറ്റത് പോലെ പുറത്ത് കാവലെന്നോണം പിതാവിന്റെ നില്‍പ്പ്.

 

കളമശ്ശേരി ബോംബ് സ്‌ഫോടനത്തില്‍ ജീവൻ പൊലിഞ്ഞ 12 വയസ്സുകാരി ലിബിനയുടെ പിതാവ് പ്രദീപനാണ് ആശുപത്രിയില്‍ നിന്നവരുടെ എല്ലാം കരളലിയിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലയാറ്റൂര്‍ കടവൻകുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന മരിച്ചത്.

 

കണ്‍വെൻഷനില്‍ പങ്കെടുത്ത ഭാര്യ സാലി എന്നറിയപ്പെടുന്ന റീനയും (45) മൂത്തമകൻ പ്രവീണും (24) ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ ഷിപ്പില്‍ ജോലിചെയ്യുന്ന പ്രവീണ്‍ കണ്‍വെൻഷനില്‍ പങ്കെടുക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയതാണ്. ആസ്റ്ററില്‍ ചികിത്സയിലുള്ള പ്രവീണിന് ചൊവ്വാഴ്ച സുപ്രധാനമായൊരു ശസ്ത്രക്രിയ നടത്തും. ഇളയ മകൻ രാഹുല്‍ (22) പരിക്കുകളോടെ മെഡിക്കല്‍ കോളജിലുമുണ്ട്. രാഹുലിന്റെ പരിക്ക് ഗുരുതരമല്ല.

Exit mobile version