Site icon Malayalam News Live

കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്; മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മരുമകളുടെ പരാതി

തിരുവനന്തപുരം: ആർഎല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ സ്ത്രീധന പീഡനത്തിനും കേസ്.

2022 ലാണ് മകന്റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ.

കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ, മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങിക്കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു.

വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതിക്കൊടുത്ത ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

Exit mobile version