Site icon Malayalam News Live

കൈപ്പുഴ സെൻ്റ് ജോർജ് വിഎച്ച്എസ്എസ് ശതാബ്ദി നിറവിൽ; ഒരു വർഷം നീണ്ടുനിൽക്കുന്ന സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

കോട്ടയം: കൈപ്പുഴ സെൻ്റ്.ജോർജ് വി.എച്ച്.എസ്.എസ്.ശതാബ്ദി നിറവിൽ . സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് ജനുവരി 17 വെള്ളി വൈകുന്നേരം 5.30ന് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന യോഗത്തിൽ മന്ത്രി വി.എൻ.വാസവൻ തിരി തെളിക്കും.

കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തും.റവ.ഡോ.തോമാസ് പുതിയ കുന്നേൽ, ഫോട്ടോ അനാച്ഛാദനം നടത്തും.

സ്കൂൾ മനേജർ ഫാ.സാബു മാലിത്തുരുത്തേൽ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമിബോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോട്ടൂർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ആർ.സുനിമോൾ, പി.ടി.എ പ്രസിഡൻ്റ് സുരേഷ് നാരായണൻ, ശതാബ്ദി കമ്മറ്റി വൈസ് ചെയർമാൻ പി.ടി. സൈമൺ, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, പ്രിൻസിപ്പാൾ തോമസ് മാത്യു, കെ.എം. ആൻസി ,സഞ്ജന കെ.സാബു, സ്കൂൾ ലീഡർ കൃപ രാജേഷ് എന്നിവർ പ്രസംഗിക്കും.

2026 ജനുവരി 23 ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നടക്കും.പൂർവ വിദ്യാർഥി സംഗമം, ഫുട്ബോൾ ടൂർണമെൻ്റ്, ക്വിസ് മത്സരം, സിനിമാ ശില്പശാല ,ജനകീയ ഓണാഘോഷം ,പൂർവ അധ്യാപക സംഗമം, പ്രാദേശിക ചരിത്ര ശില്പശാല ,കാർഷിക ചരിത്രപ്രദർശനം,

ഐ.എസ്.ആർ.ഒ. ശാസ്ത്ര എക്സിബിഷൻ, കാരുണ്യ സ്പർശം പദ്ധതി, പൂർവ വിദ്യാർഥി മഹാസംഗമം, പൂർവിദ്യാർഥി കലാമേള, അധ്യാപക രക്ഷാകർതൃ ദിനാഘോഷം എന്നിവ ശതാബ്ദി വർഷത്തിൽ നടക്കും.

Exit mobile version