Site icon Malayalam News Live

കൈപ്പമംഗലത്ത് വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ താക്കോൽ കൊണ്ടും ചെറിയ കത്തി പോലുള്ള ആയുധം കൊണ്ടും കുത്തി പരിക്കേൽപ്പിച്ചു; കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കയ്പമംഗലം : എടത്തിരുത്തി അയിനിച്ചോട്ട് രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മേനോത്ത്പറമ്ബില്‍ അതുലിനെയാണ് (26) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് എടത്തിരുത്തി അയിനിച്ചോട് സ്വദേശികളായ ഭാസി (52), അജയ് കുമാർ (51) എന്നിവരെ കുത്തി പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ രണ്ടിന് രാത്രിയാണ് വാക്കുതർക്കത്തെ തുടർന്ന് അതുല്‍ ഇരുവരെയും കുത്തിയത്. ഇരുവർക്കും തലക്ക് താക്കോല്‍ കൊണ്ടും, ചെറിയ കത്തി പോലുള്ള ആയുധം കൊണ്ടും കുത്തേറ്റിരുന്നു.

പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version