Site icon Malayalam News Live

കടുത്തുരുത്തിയില്‍ വൻ രാസലഹരി വേട്ട; ബംഗളൂരുവില്‍ നിന്നും കാർ മാർഗം കോട്ടയത്തേക്ക് കടത്താൻ ശ്രമിച്ച 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് സംക്രാന്തി സ്വദേശികൾ

കോട്ടയം: കടുത്തുരുത്തിയില്‍ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍ബിൻ ബാബു, നാദിർഷ എന്നിവരാണ് പിടിയിലായത്.

വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍ നിന്നും കാർ മാർഗം കോട്ടയത്തേക്ക് എത്തിക്കുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പിടിച്ചത്. കടുത്തുരുത്തി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ട നടത്തിയത്.

പൊലീസിനെ കണ്ട് കാർ അതിവേഗം പായിച്ച്‌ രക്ഷപ്പെടാൻ പ്രതികള്‍ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. ഇരുവരും മുൻപും സമാന കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version