കോട്ടയം : കടുത്തുരുത്തി ആപ്പാംഞ്ചിറയിൽ വൻ കഞ്ചാവ് വേട്ട. ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്താൻ എത്തിച്ച 15 ലക്ഷത്തോളം രൂപ വില വരുന്ന 15.200 കിലോ ഗ്രാം കഞ്ചാവാണ് കോട്ടയം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വൈക്കം ആപ്പാംഞ്ചിറ റെയിൽവേ സ്റ്റേഷന് പുറക് വശത്തുള്ള വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത കുട്ടി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട് എന്ന വിവരത്തെ തുടർന്ന്
കോട്ടയം എക്സൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അജു ജോസഫ്, അരുൺ ലാൽ, ദീപക് സോമൻ, ശ്യാം ശശിധരൻ, എന്നിവർ നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് കഞ്ചാവ് പിടികൂടിയത്.
ഇന്നലെ കഞ്ചാവിന്റെ ഇടപാട് നടക്കാൻ സാധ്യത ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ് പി.ജി സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശ്യാം ശശിധരൻ, അജു ജോസഫ്. അരുൺലാൽ ,ദീപക് സോമൻ എന്നിവർ വൈക്കം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് എത്തി നീരിക്ഷണം നടത്തുകയും.
തുടർന്ന് അവിടെ കാത്ത് നിന്നിരുന്ന സെപ്ഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടറായ രാജേഷ് പിജിയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി ദാസ്, ബൈജു മോൻ ,പ്രിവന്റീവ് ഓഫീസർ അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സബിത കെ വി, സിവിൽ എക്‌സൈസ് ആഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവരടങ്ങിയ സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി പ്രതിയുടെ വീട്ടിൽ എത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതോടെ പ്രതിയുടെ കട്ടിലിന്റെ അടിയിൽ നിന്നും 2 ചാക്കുകളിലായി ഒളിപ്പിച്ച നിലയിൽ 15 കിലോയിലധികം ക ഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.
ഓണത്തോടനുബന്ധിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻകോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും അസി.എക്സൈസ് കമ്മീഷണറുടെയും നിർദ്ദേശത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
ഓണത്തിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ ആണ് എക്സൈസ് സംഘം അതിവിദഗ്ധമായി അന്വേഷണം നടത്തി കഞ്ചാവ് കണ്ടെടുത്തത്. നിലവിൽ പല കേസുകളും ഇപ്പോൾ കഞ്ചാവുമായി പിടിക്കപ്പെട്ട ആളുടെ പേരുണ്ട്.
