Site icon Malayalam News Live

കടുത്തുരുത്തി മുൻ എംഎൽഎ പിഎം മാത്യൂ വിടവാങ്ങി

കടുത്തുരുത്തി മുൻ എംഎൽഎ പിഎം മാത്യൂ അന്തരിച്ചു. 75 വയസായിരുന്നു അദ്ദേഹത്തിന്. കരൾ രോഗത്തെ തുടർന്ന് പാലയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ നടത്തും.1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version