Site icon Malayalam News Live

പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു; ശരീരമാസകലം കടൽ കുത്തേറ്റ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനോടുവിലാണ് കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിൽ എത്തിച്ചത്

തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ്  ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഇന്നലെ പറമ്പ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്.

പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

Exit mobile version