Site icon Malayalam News Live

കബാലി വീണ്ടും റോഡിലിറങ്ങി; മണിക്കൂറുകളോളം റോഡില്‍ നിലയുറപ്പിച്ചു; ഗതാഗതം തടസ്സപ്പെട്ടു; ഒറ്റയാനെ മാറ്റിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍

തൃശൂര്‍: അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും ഗതാഗതം തടസമുണ്ടാക്കി ഒറ്റയാന്‍ കബാലി.

മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്.
മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി മണിക്കൂറുകളോളം റോഡില്‍ നിലയുറപ്പിച്ചതോടെ വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

വളരെ പണിപ്പെട്ടാണ് ഒറ്റയാനെ റോഡില്‍ നിന്നും മാറ്റിയത്.
ഇന്നലെ വൈകീട്ട് 6 മണിയോടെ റോഡില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ 7.45ഓടെയാണ് റോഡില്‍ നിന്നും മാറിയത്.

പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കബാലി വഴിമാറിയത്. കുറച്ച്‌ ദിവസങ്ങളായി കബാലിയുടെ ശല്യം മലക്കപ്പാറ റോഡില്‍ രൂക്ഷമായിരിക്കുകയാണ്.

Exit mobile version