Site icon Malayalam News Live

കാപ്പ നിയമലംഘനം: പാലാ, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മീനച്ചിൽ സ്വദേശി അറസ്റ്റിൽ

കോട്ടയം: കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മീനച്ചിൽ മേവട ഇടയാറ്റുകര ഭാഗത്ത് പുതുശ്ശേരിയിൽ വീട്ടിൽ ദിലീപ് വിജയൻ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമ നടപടി നേരിട്ടു വരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം പാലാ ഡിവൈഎസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു.

എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് പാലാ പോലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ സുമേഷ്, സി.പി.ഓ മാരായ അനീഷ്, മിഥുൻ, ശ്രീജിത്ത്, റെനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Exit mobile version