Site icon Malayalam News Live

കാപ്പ നിയമലംഘനം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണിമല സ്വദേശി അറസ്റ്റില്‍

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണിമല കറിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മൂത്തേടത്ത് വീട്ടിൽ തോമാച്ചൻ എന്ന് വിളിക്കുന്ന സന്ദീപ് എം തോമസ് (33) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

മണിമല പോലീസ് സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തുക, സംഘം ചേരുക, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

മണിമല സ്റ്റേഷൻ എസ്.ഐ സെൽവരാജ്, സി.പി.ഓ മാരായ ജിമ്മി, ടോമി, ബിജേഷ്, അഭിലാഷ്, വിശാൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version