മഞ്ചേശ്വരത്തെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ, പിന്നില്‍ കോണ്‍ഗ്രസ് എന്ന് ബിജെപി. ഡി സുരേന്ദ്രൻ നായർക്ക് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ബിജെപി ആരോപിച്ചു.
ഡി സുരേന്ദ്രൻ നായർ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യു ഡി എഫ് തോല്‍വി ഭയന്നെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്.
കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്
മഞ്ചേശ്വരത്ത് അപരന്മാർ എന്ന തരത്തില്‍ മാധ്യമങ്ങള്‍ വലിയ വാർത്തകളാണ് കൊടുക്കുന്നത്. എന്നാല്‍ അവർ ബോധപൂർവ്വം മറന്നുപോയ ഒരു അപരനുണ്ട് ഈ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത്. സാക്ഷാല്‍ അരുവിയോട് സുരേന്ദ്രൻ നായർ. തിരുവനന്തപുരം ജില്ലയിലെ തലമുതിർന്ന കോണ്‍ഗ്രസ്സ് നേതാവ്. മുൻ ഉഴമലയ്ക്കല്‍ പഞ്ചായത്തംഗം. മുൻ ഡി. സി. സി ഭാരവാഹി. ബി. ജെ. പി ഒരു അപരനേയും ഇവിടെ നിർത്തിയിട്ടില്ല.എന്നാല്‍ യു. ഡി. എഫ് സംസ്ഥാന നേതൃത്വം നിർത്തിയ ഒരു അപരനെ മാധ്യമസുഹൃത്തുക്കള്‍ കണ്ടതുപോലുമില്ലെന്നത് നിർഭാഗ്യകരം…
