Site icon Malayalam News Live

കട്ടിളപാളി കേസിൽ കെ പത്മകുമാറിന് ജാമ്യം; പക്ഷെ ദ്വാരപാലക കേസിൽ ജയിലിൽ തുടരും

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് കെ പത്മകുമാറിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ റിമാൻഡ് കാലാവധിയായ 90 ദിവസം പൂർത്തിയായതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. അതേസമയം ദ്വാരപാലക കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ ജയിൽ നിന്ന് പത്മകുമാറിന് പുറത്തിറങ്ങാനാവില്ല. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയ ആറു പ്രതികളിൽ നാലു പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ആരോഗ്യനില ചൂണ്ടിക്കാട്ടി മുൻ ബോർഡ് അംഗം കെപി ശങ്കർദാസ് സമർപ്പിച്ച രണ്ട് ജാമ്യഹർജികളും ഫെബ്രുവരി 23ന് പരിഗണിക്കും.

Exit mobile version