Site icon Malayalam News Live

പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല: നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചു; ആരോഗ്യമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം : പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. മലേറിയ കണ്ടെത്തിയ കോഴിക്കോട് ജാഗ്രത ശക്തമാക്കി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിൽ മലമ്പനിയും റിപ്പേർട്ട് ചെയ്തു. ഇരിങ്ങല്ലൂർ സ്വദേശിയായ 63കാരനാണ് മലമ്പനി ബാധിച്ചത്.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പുകൾ കാരണമാണ് തടസപ്പെട്ടതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വിശദീകരിച്ചു. ഇന്ന് ചേ‍‍ർന്ന യോ​ഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജനുവരി മുതൽ ഈ മാസം വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം സംസ്ഥാനത്ത് 70 കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ അ‍ഞ്ച് ഷിഗെല്ല മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഷിഗെല്ല മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version