Site icon Malayalam News Live

സംസ്ഥാനത്ത് തുടര്‍ച്ചയായി റോഡപകടങ്ങള്‍; ഉന്നതതല യോഗം വിളിച്ച്‌ മന്ത്രി കെ ബി ഗണേശ് കുമാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി റോഡപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ.

ഇന്ന് പുലർച്ചെ പത്തനംതിട്ട കലഞ്ഞൂർ മുറിഞ്ഞകല്ലില്‍ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച്‌ നവദമ്പതികള്‍ അടക്കം കുടുംബത്തിലെ നാലുപേർ മരിച്ചതിന്റെയും കൂടി സാഹചര്യത്തിലാണ് അടിയന്ത യോഗം വിളിച്ചത്.

വാഹനാപകടങ്ങള്‍ തുടർക്കഥയാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ തുടർനടപടികളും അപകടരഹിത യാത്ര സാദ്ധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നതതല യോഗം നടക്കുക.

അപകട മേഖലയില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തുന്നത് ഉള്‍പ്പെടെ ഉന്നതതല യോഗത്തില്‍ ചർച്ച ചെയ്യും. മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുക്കും.

ദേശീയപാത അതോറിട്ടി, കെ.എസ്.ഇ.ബി, പി,ഡബ്ല്യു.ഡി, റോഡ് സേഫ്‌ടി വിഭാഗം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

Exit mobile version