Site icon Malayalam News Live

ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ.

തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുർമു രാമസുബ്രഹ്മണ്യനെ ചുമതലയേല്‍പ്പിച്ചത്.

1958 ജൂണ്‍ 30-ന് മന്നാർഗുഡിയിലാണ് രാമസുബ്രഹ്മണ്യൻ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജില്‍നിന്ന് സയൻസില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളേജില്‍നിന്ന് നിയമപഠനം പൂർത്തിയാക്കി.

നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു.

2023 ജൂണ്‍ 29-നാണ് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്മണ്യൻ.

Exit mobile version