Site icon Malayalam News Live

‘ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചു, ഷൈൻ ടോം ചാക്കോയുടെ നിർദേശ പ്രകാരം പലരും വിളിച്ചു’; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്

പ്രമുഖ നടന്മാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത്. നടൻ ബാബുരാജിനെതിരെയും ഷൈൻ ടോം ചാക്കോയ്ക്കുമെതിരെയാണ് ആരോപണം.
ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ.
നിരവധി പെൺക്കുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു.
നടൻ ഷൈൻ ടോം ചാക്കോയുടെ പേരിൽ ചാൻസുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേർ ഫോണിൽ ബന്ധപ്പെട്ടുവെന്നായിരുന്നു മറ്റൊരു ആരോപണം.
രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചില്ല് ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു. ഷൈൻ ടോം ചാക്കോയുടെ നിർദേശ പ്രകാരമായിരുന്നു അവർ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തി.
സംവിധായകൻ ശ്രീകുമാറിനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചിട്ടുണ്ട്. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും മോളെ എന്ന് വിളിച്ചാണ് സംസാരിച്ചിരുന്നത്, അതുകൊണ്ട് സംശയം ഒന്നും തോന്നിയിരുന്നില്ലെന്നും യുവതി പറഞ്ഞു. പിന്നീടാണ് മോളെ വിളിയുടെ അർത്ഥം മനസിലായതെന്ന് യുവതി കൂട്ടിച്ചേർത്തു.

Exit mobile version