Site icon Malayalam News Live

ഗ്ലോയിങ് സ്കിൻ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു പ്രകൃതിദത്ത ജ്യൂസ്; സിമ്പിള്‍ വഴിയെന്ന് ചികിത്സാ വിദഗ്ധര്‍; വീട്ടില്‍ തന്നെ തയ്യാറാക്കാം

കോട്ടയം: ഗ്ലോയിങ് സ്കിൻ ആഗ്രഹിക്കുന്നവർക്കായി ഒരു എളുപ്പവും ആരോഗ്യകരവുമായ ജ്യൂസ് റെസിപ്പി. ഫേസ് പാക്ക്, സണ്‍സ്ക്രീൻ തുടങ്ങി പലതും പരീക്ഷിക്കുമ്പോഴും, ശരിയായ ഭക്ഷണക്രമം പാലിക്കാതിരിക്കുന്നത് പലപ്പോഴും പ്രശ്നമാണ്.

എന്നാല്‍, ഈ ജ്യൂസ് രോഷമില്ലാതെ ഗ്ലോയിങ് ത്വക്ക് നേടാൻ സഹായിക്കും.

കറിവേപ്പില, കക്കരിക്ക, നെല്ലിക്ക എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും എക്സ്ഫോലിയേറ്റ് ചെയ്യാനും സഹായിക്കുന്ന വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയതാണ്. കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിൻ എ, സിയും ചർമ്മത്തിലെ സൂക്ഷ്മാണുക്കളെ തടയുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യും. നെല്ലിക്കയില്‍ ഉള്ള ആന്റി ഓക്സിഡൻറും, പുതിനയില്‍ ഉള്ള ആന്റി-ബാക്ടീരിയല്‍, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ചേർന്ന് ചർമ്മത്തിന് പ്രകൃതിദത്തമായ തിളക്കം നല്‍കുന്നു.

തയാറാക്കാൻ:

ഒരു കക്കരി

7-8 കറിവേപ്പില

5-6 പൊതിയിന

ഒരു നെല്ലിക്ക

ആവശ്യത്തിന് ഉപ്പ്

ഒരു ഗ്ലാസ് വെള്ളം

1/4 ടീസ്പൂണ്‍ ജീരകം

ഈ ചേരുവകള്‍ മിക്സിയില്‍ അടിച്ച്‌ എളുപ്പത്തില്‍ ആരോഗ്യകരമായ ജ്യൂസ് തയ്യാറാക്കാം. ഈ ജ്യൂസ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ത്വക്കില്‍ പ്രകാശം തന്നെയാണ്.

Exit mobile version