Site icon Malayalam News Live

‘വിജയം ഉറപ്പ്, ഭൂരിപക്ഷം പ്രവചിക്കുന്നില്ല’; പാലായുടെ മകനാണ് താനെന്ന് ജോസ് കെ മാണി

കോട്ടയം: പാലായുടെ മകനാണ് താനെന്ന് ജോസ് കെ മാണി. വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

പാർലമെൻ്റില്‍ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ല. കോണ്‍ഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ട്. തൻ്റെ സ്ഥാനാർസ്ഥിത്വം പാർട്ടിയുടെ അനിവാര്യതയാണ്. പതിമൂന്നാം സീറ്റിലെ ചർച്ച നീണ്ടതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഎമ്മിനൊപ്പം കോണ്‍ക്രീറ്റ് പോലെ ഉറച്ച്‌ നില്‍ക്കുന്നു. താങ്ങി നിർത്തിയത് സിപിഎം ആണ്. ഇനി എങ്ങോട്ടുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ 30 വർഷം പൂഞ്ഞാറില്‍ ഒന്നും ചെയ്യാത്തവരാണ് പാലായില്‍ വന്ന് വാഗ്ദാനം നല്‍കുന്നതെന്നും ഷോണ്‍ ജോർജിനെ വിമർശിച്ചു. കെഎം മാണി ചെയ്ത വികസനമേ പാലാക്കൊപ്പം ചേർത്ത പൂഞ്ഞാറിലെ പഞ്ചായത്തുകളിലുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.

Exit mobile version