Site icon Malayalam News Live

കേരള സര്‍ക്കാര്‍ കെ-ഡിസ്‌കില്‍ ജോലി നേടാം; 40,000 വരെ ശമ്പളം; അപേക്ഷ 26 വരെ

കോട്ടയം: കേരള സര്‍ക്കാരിന് കീഴില്‍ കെഡിസ്‌കില്‍ ജോലി നേടാന്‍ അവസരം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്.

കെഡിസ്‌കിന് കീഴില്‍ സോഷ്യല്‍ ടെക്‌നോളജി & റിസര്‍ച്ച്‌ ഫോര്‍ ഇന്‍സ്‌ക്ലൂസീവ് ഡിസൈന്‍ എക്‌സലന്‍സ് (STRIDE) ഡിവിഷനിലാണ് നിയമനങ്ങള്‍. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. അവസാന തീയതി മാര്‍ച്ച്‌ 26.

തസ്തിക & ഒഴിവ്

കേരള സര്‍ക്കാര്‍ കെഡിസ്‌കില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. സിഎംഡി മുഖേന നടത്തുന്ന കരാര്‍ റിക്രൂട്ട്‌മെന്റ്.

പ്രോഗ്രം എക്‌സിക്യൂട്ടീവ് Manufacturing & Distribution = 01

പ്രോഗ്രം എക്‌സിക്യൂട്ടീവ് Innovation & Living labs = 01

പ്രോഗ്രം എക്‌സിക്യൂട്ടീവ് Communtiy Innovation & Living labs = 01

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപയ്ക്കും 40,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 01.03.2025ന് 30 വയസ് കവിയരുത്.

യോഗ്യത

പ്രോഗ്രം എക്‌സിക്യൂട്ടീവ് Manufacturing & Distribution

എംഎ (എഞ്ചിനീയറിങ്/ ടെക്‌നോളജി/ മാനുഫാക്ച്ചറിങ്) OR MSW/MBA/Msc OR എംഎ( ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക് എഞ്ചിനീയറിങ്

ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രോഗ്രം എക്‌സിക്യൂട്ടീവ് Innovation & Living labs

MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്.ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രോഗ്രം എക്‌സിക്യൂട്ടീവ് Communtiy Innovation & Living labs

MBA/ MSW/ MSc OR പിജി (ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, വീഡിയോ കമ്മ്യൂണിക്കേഷന്‍, മീഡിയ സ്റ്റഡീസ്) OR ബിടെക്/ എഞ്ചിനീയറിങ്. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് തിരഞ്ഞെടുക്കും. ഇവരെ നിശ്ചിത കാലയളവില്‍ വിവിധ ജില്ലകളില്‍ നിയമിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ റിക്രൂട്ടിങ് വെബ്‌സൈറ്റായ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌
kdiscrecruitment2025@gmail.com എന്ന വിലാസത്തിലേക്ക് മാര്‍ച്ച്‌ 26ന് മുന്‍പായി അപേക്ഷ നല്‍കണം.

Exit mobile version