കോട്ടയം: കേരള സര്‍ക്കാരിന് കീഴിലുള്ള ഗവണ്‍മെന്റ് പ്രസുകളിലേക്ക് ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അച്ചടി വകുപ്പാണ് ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി മുഖേന ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
അച്ചടി വകുപ്പില്‍ (ഗവണ്‍മെന്റ് പ്രസുകള്‍) ഓഫ് സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.
പ്രായം
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
കൂടാതെ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ലഭിച്ച പ്രിന്റിങ് ടെക്‌നോളജി ഡിപ്ലോമ ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ മെഷീന്‍ വര്‍ക്ക് (ലോവര്‍) KGTE/MGTE ജയിച്ചിരിക്കണം. അല്ലെങ്കില്‍ വിഎച്ച്‌എസ്‌ഇ പ്രിന്റിങ് ടെക്‌നോളജി അഥവാ തത്തുല്യ യോഗ്യത കൂടാതെ, ഒരു പ്രശസ്ത അച്ചടി സ്ഥാപനത്തില്‍ നിന്ന് ഓഫ് സെറ്റ് പ്രിന്റിങ് മെഷീനിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,600 രൂപമുതല്‍ 74,500 രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ആദ്യമായി അപേക്ഷിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
