Site icon Malayalam News Live

അയര്‍ലന്റിലും യുകെയിലും യുഎസ്‌എയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിയത് രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ: നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയ യുവാവ് അറസ്റ്റില്‍

കൊച്ചി: വിദേശ രാജ്യങ്ങളില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ലെ പ്രതി കൊച്ചിയില്‍ അറസ്റ്റിലായി.

തൃശ്ശൂര്‍ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്. കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മോസ്റ്റ്ലാന്‍ഡ്സ്, ട്രാവല്‍ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനന്‍.

സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇയാള്‍ കബളിപ്പിച്ച്‌ പണം തട്ടിയത്.

അയര്‍ലന്റ്, ഓസ്‌ട്രേലിയ, യുകെ, യുഎസ്‌എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളില്‍ നിന്നും ഇയാള്‍ രണ്ട് ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെ തട്ടിയെടുത്തത്. പണം നല്‍കിയവര്‍ ഏറെക്കാലം ജോലിക്കായി കാത്തിരുന്നിട്ടും ഒരു ഓഫറും വന്നില്ല. ഇയാളെ ബന്ധപ്പെട്ടപ്പോഴെല്ലാം കാത്തിരിക്കാനായിരുന്നു നിര്‍ദേശം.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്. ഇതോടെ വാങ്ങിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ ഓഫിസിലെത്തി.

എന്നാല്‍ പണം തിരിച്ചു കൊടുക്കാന്‍ മുകേഷ് തയ്യാറായില്ല. ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

Exit mobile version