Site icon Malayalam News Live

ജെഇഇ പരീക്ഷ: ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ദിവസം അനുവദിക്കും; അപേക്ഷ നല്‍കേണ്ട അവസാന തീയതി നാളെ

ഡൽഹി: ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികള്‍ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു.

ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം പരീക്ഷ തീയതിയില്‍ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങള്‍ നല്‍കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 28, 2026 ആണ്. അതേസമയം കർദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു.

Exit mobile version