Site icon Malayalam News Live

ഭക്തിയും ധീരതയും പ്രകൃതിയും ഒത്തുചേരുന്ന ഒരപൂർവ്വ അനുഭവം; ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കത്തില്‍ ജടായുപ്പാറ; വിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പം; സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച് ‘അഡ്വഞ്ചർ സോണ്‍’

കൊല്ലം: വെറും ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, ഭക്തിയും ധീരതയും പ്രകൃതിയും ഒത്തുചേരുന്ന ഒരപൂർവ്വ അനുഭവമാണ് ജടായുപ്പാറ ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറമുകളില്‍ എത്തുമ്പോള്‍ നമ്മെ വരവേല്‍ക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ്. പ്രശസ്ത ശില്‍പ്പി രാജീവ് അഞ്ചലിന്റെ പത്തു വർഷത്തെ പ്രയത്നമാണ് 200 അടി നീളവും 150 അടി വീതിയുമുള്ള ഈ ബൃഹദ് ശില്‍പ്പം.

ശില്‍പ്പത്തിനുള്ളിലെ മ്യൂസിയവും ഓഡിയോ വിഷ്വല്‍ തിയറ്ററും നമ്മെ രാമായണ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. കൂടാതെ, ശില്‍പ്പത്തിന് തൊട്ടടുത്തായി ജടായുവിന്റെ കൊക്കുരഞ്ഞ് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന ‘കൊക്കരുണി’ എന്ന തീർത്ഥക്കുളവും ശ്രീരാമന്റെ പാദമുദ്രയും ഇവിടുത്തെ ആത്മീയമായ പ്രത്യേകതകളാണ്.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും മടുപ്പിക്കാത്ത ഒരിടമാണ് ഇവിടുത്തെ ‘അഡ്വഞ്ചർ സോണ്‍’. റോക്ക് ക്ലൈംബിംഗ്, റാപ്പലിംഗ്, സിപ് ലൈൻ തുടങ്ങി പതിനഞ്ചിലധികം ആവേശകരമായ വിനോദങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Exit mobile version