Site icon Malayalam News Live

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഉത്തമം; കോവയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ അതിശയിക്കും

കോട്ടയം: നമ്മുടെയൊക്കെ വീടുകളില്‍ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. നാരുകളും വെള്ളവും അടങ്ങിയ ഒരു പോഷകസമൃദ്ധമായ പച്ചക്കറിയാണിത്.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും കോവയ്ക്ക സഹായിക്കുന്നുണ്ട്. കോവയ്ക്ക ഉപപയോഗിച്ച്‌ പലവിധ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കാം. കോവയ്ക്ക പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. കോവയ്ക്ക കഴിച്ചാല്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. വിറ്റാമിനുകളും ധാതുക്കളും വർധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷിക്കും ചർമ്മ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിൻ എ, സി എന്നിവ കോവയ്ക്ക നല്‍കുന്നു, കൂടാതെ അസ്ഥികള്‍, പേശികള്‍, എന്നിവയ്ക്ക് ആവശ്യമായ കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്ബ് എന്നിവയും നല്‍കുന്നുണ്ട്.

2. ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു

ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിച്ച്‌ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെ കോവയ്ക്ക രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും.

3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയ കോവയ്ക്ക വയർ നിറയാൻ സഹായിക്കുന്നു, വിശപ്പ് നിയന്ത്രിക്കുന്നു, അധിക കലോറി നല്‍കാതെ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

4. ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബന്നം

ഇതില്‍ ബീറ്റാ കരോട്ടിനും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുകയും വാർധക്യത്തെ മന്ദഗതിയിലാക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

5. വീക്കത്തിനെതിരെ പോരാടുന്നു

കോവയ്ക്കയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ സന്ധിവാതത്തിന്റെയും മറ്റ് വീക്കം മൂലമുണ്ടാകുന്ന അവസ്ഥകളുടെയും ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുകയും സന്ധികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

6. കരളിനെ സംരക്ഷിക്കുന്നു

കരള്‍ സംരക്ഷണ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കോവയ്ക്ക. കരളിന്റെ പ്രവർത്തനത്തെ സഹായിക്കുകയും വിഷവസ്തുക്കളും ഓക്സിഡേറ്റീവ് സമ്മർദ്ദവും മൂലമുണ്ടാകുന്ന കരള്‍ കേടുപാടുകള്‍ തടയാൻ സഹായിക്കുകയും ചെയ്യും.

7. ശ്വാസകോശാരോഗ്യത്തെ സഹായിക്കുന്നു

ഇവയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളും ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

Exit mobile version