Site icon Malayalam News Live

വാടക വീടിന്റെ അടുക്കളയിൽ ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്ന് സൂചന; മൃതദേഹം കണ്ടെത്തിയത് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് യുവാവ് അന്വേഷിച്ചെത്തിയപ്പോൾ

തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

നമിത (19) യെയാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം.

രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Exit mobile version