Site icon Malayalam News Live

ഇരുമ്പിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ചീരയുമായി ചേര്‍ത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ

കോട്ടയം: ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളർച്ചയ്ക്ക് പ്രധാന കാരണമാകുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ ഒരു ഇലക്കറിയാണ് ചീര. 100 ഗ്രാം പച്ച ചീരയില്‍ നിന്നും 2.71 മില്ലിഗ്രാം ഇരുമ്പ് ലഭിക്കും. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പതിവാക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും.

ഇരുമ്പിന്‍റെ അളവ് വർദ്ധിപ്പിക്കാൻ ചീരയുമായി ചേര്‍ത്ത് കഴിക്കേണ്ട മറ്റ് ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. നാരങ്ങ

നാരങ്ങയില്‍ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വേവിച്ച ചീരയില്‍‌ നാരങ്ങാ നീര് കൂടി ചേര്‍ക്കുന്നത് ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ നല്ലതാണ്.

2. തക്കാളി

തക്കാളിയിലും വിറ്റാമിന്‍ സിയും, ലൈക്കോപ്പിനും അടങ്ങിയിട്ടുണ്ട്. ഇവയും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ തക്കാളിയും ചീരയോടൊപ്പം കഴിക്കാം.

3. ക്യാപ്സിക്കം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാപ്സിക്കം. അതിനാല്‍ ഇവയും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

4. വെള്ളക്കടല

ഫോളേറ്റ്, പ്രോട്ടീന്‍, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് വെള്ളക്കടല. അതിനാല്‍ ഇവയും കഴിക്കാം.

5. മത്തങ്ങാ വിത്ത്

സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, ഇരുമ്പ് തുടങ്ങിയവ അടങ്ങിയതാണ് മത്തങ്ങാ വിത്ത്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

Exit mobile version