Site icon Malayalam News Live

ഇറാൻ ഭരണസിരാകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേല്‍; പ്രസിഡന്റിന്റെ ഓഫീസും തകര്‍ത്തെന്ന് അവകാശവാദം

ജെറുസലേം : പശ്ചിമേഷ്യയെ ആശങ്കയിലാക്കിയുള്ള ആക്രമണം ശക്തമായി തുടർന്ന് ഇസ്രയേലും തിരിച്ചടിച്ച്‌ ഇറാനും.

 

ഇറാന്റെ പരമോന്നത നേതാവ് ആയിത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ വീണ്ടും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണ് ഇസ്രയേല്‍. ഇറാന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

 

ചൊവ്വാഴ്ച നടന്ന ആക്രമണത്തെ കുറിച്ചാണ് ഇസ്രയേല്‍ സൈന്യമാണ് സ്ഥിരീകരണം നടത്തിയത്. അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ ഇറാന്റെ ഭരണനിർവ്വഹണ സംവിധാനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോർട്ട്.

 

ആയിത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാൻ താല്‍ക്കാലിക ഭരണസമിതി രൂപീകരിച്ച സാഹചര്യത്തിലാണ് നിർണ്ണായകമായ പുതിയ നീക്കം. നിലവിലെ ഭരണകൂടത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങളെന്ന് ഇസ്രയേല്‍ വക്താക്കള്‍ വ്യക്തമാക്കി.

Exit mobile version