Site icon Malayalam News Live

യുദ്ധഭീതിയിൽ പശ്ചിമേഷ്യ…! ഇറാനിലേക്ക് യാത്ര പാടില്ലെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; ഇറാനില്‍ ഉള്ളവര്‍ എംബസിയെ ബന്ധപ്പെടണം

ഡൽഹി : ഇസ്രായേലിനെ ഇറാൻ ആക്രമിച്ചതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ.

ഈ സാഹചര്യത്തില്‍ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ നിലവിലുള്ള ഇന്ത്യക്കാർ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേലിലെ ഇന്ത്യക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അവിടുത്തെ ഇന്ത്യൻ എംബസി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് എംബസി നിർദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version