Site icon Malayalam News Live

യുഎസിനെയും ഇസ്രയേലിനെയും ചുരുങ്ങിയത് ആറുമാസം നേരിടാനുള്ള ശേഷി ഇറാനുണ്ട്; ഐആർജിസി

യുഎസിനിനെയും ഇസ്രയേലിനെയും ചുരുങ്ങിയത് ആറ് മാസത്തോളം പ്രതിരോധിക്കാനും കനത്ത യുദ്ധം നടത്താനുമുള്ള ശേഷി ഇറാനുണ്ടെന്ന് റെവല്യൂഷണറി ഗാർഡ്‌സ്. ഫെബ്രുവരി 28ആം തീയതി ആരംഭിച്ച യുദ്ധം ഒമ്പതാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ പ്രസ്താവന വന്നിരിക്കുന്നത്. നിലവിൽ യുദ്ധം ചെയ്യുന്ന രീതിയിൽ ഇറാന്റെ സായുധ സേനയ്ക്ക് ഇസ്രയേലിനെതിരെ പോരാടാൻ കഴിയുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് വക്താവ് അലി മൊഹമ്മദ് നൈനി വ്യക്തമാക്കിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ മേഖലയിലുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും സൈനികതാവളും കേന്ദ്രങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം ഇടങ്ങൾ ലക്ഷ്യമിടാൻ കഴിഞ്ഞുവെന്നും നൈനിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

Exit mobile version