Site icon Malayalam News Live

ഐപിഎല്‍; ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്; ജയം എട്ട് വിക്കറ്റിന്

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. എട്ട് വിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം.

ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. അഭിഷേക് പോറല്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. അഭിഷേക് 36 പന്തില്‍ നിന്ന് 51 റണ്‍സെടുത്തു.

രാഹുല്‍ 42 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നായകന്‍ അക്ഷര്‍ പട്ടേല്‍ 34 റണ്‍സെടുത്തു. ഒടുവില്‍ 13 പന്തുകള്‍ ബാക്കി നില്‍ക്കേ ഡല്‍ഹി വിജയത്തിലെത്തി. ലഖ്നൗവിനായി മാര്‍ക്രം രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. ലഖ്നൗവിനായി ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രവും(52)മിച്ചല്‍ മാര്‍ഷും(45) മികച്ച തുടക്കമാണഅ നല്‍കിയത്. എന്നാല്‍ പിന്നീട് ബാറ്റിങ്ങിനിറങ്ങിയവര്‍ നിരാശപ്പെടുത്തി. നിക്കൊളാസ് പുരാന്‍(9), അബ്ദുള്‍ സമദ്(2), ഋഷഭ് പന്ത്(0) എന്നിവര്‍ നിരാശപ്പെടുത്തി. ‘

ആയുഷ് ബദോനി 36 റണ്‍സും ഡേവിഡ് മില്ലര്‍ 14 റണ്‍സുമെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സിന് ലഖ്നൗ ഇന്നിങ്സ് അവസാനിച്ചു.

Exit mobile version