Site icon Malayalam News Live

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമിയും ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ബെര്‍ഗാമോ പ്രവിശ്യയില്‍ ഗുരുദ്വാരയ്ക്ക് പുറത്തായിരുന്നു സംഭവം. രഗീന്ദര്‍ സിംഗ്, ഗുര്‍മീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും 48 വയസാണെന്നാണ് വിവരം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്നാണ് സൂചന. ഇന്ത്യക്കാരന്‍ തന്നെയാണ് കൊലപാതകിയെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളും ഈ ഗുരുദ്വാരയിലെ സന്ദര്‍ശകനാണെന്ന് ദൃക്സാക്ഷി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. അക്രമി ഇവരുടെ അടുത്തേക്ക് എത്തുകയും വെടിയുതിര്‍ത്തതിന് പിന്നാലെ കാറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. പ്രതി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Exit mobile version