Site icon Malayalam News Live

ഇന്ത്യൻ മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ; ഇന്ന് നടന്ന ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ ഉണ്ടായെന്നും ആളപായമില്ലെന്നുമാണ് റിപ്പോര്‍ട്ടുകൾ.

 

ന്യൂഡൽഹി : ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്.

ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബ്രീട്ടിഷ് സെെന്യത്തിന്റെ യുണെെറ്റഡ് കിംഗ്‌ഡം മാരിടെെം ട്രേഡ് ഓപ്പറേഷൻസ്, ആഗോള മാരിടെെം റിസ്ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ചത്.

ആക്രമണത്തില്‍ കപ്പലിന് തീപ്പിടിത്തം ഉണ്ടെയെന്നും യു കെ മാരിടെെം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ലെെബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്‌ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

 

 

Exit mobile version