Site icon Malayalam News Live

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലം ജില്ലയിലാണ്, 70 ശതമാനം പേരുടെയും കാരണം ഒന്നും തന്നെയാണ്.

കൊല്ലം : അടുത്തടുത്തുണ്ടായ രണ്ട് കൂട്ട ആത്മഹത്യകളുടെ ഞെട്ടലിലാണ് കൊല്ലം നിവാസികള്‍. ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്ന നഗരം കൊല്ലം ആണെന്ന കണ്ടെത്തലിന് അടിവരയിടുന്നതാണ് രണ്ടാഴ്ചയ്ക്കിടെയുണ്ടായ രണ്ട് കൂട്ട ആത്മഹത്യകള്‍.ഇക്കിഞ്ഞ ഡിസംബര്‍ 21നാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ കൊല്ലം കുണ്ടറയില്‍ നടന്നത്.

അതിന്റെ ഞെട്ടല്‍ മാറും മുൻപ് പുതുവര്‍ഷം പിറന്ന് ഏതാനും ദിവസം കഴിയവെ കൊല്ലം നഗരവാസികള്‍ മറ്റൊരു കൂട്ട ആത്മഹത്യയുടെ വാര്‍ത്ത കേട്ട് നടുങ്ങി. കേരളപുരത്ത് കടബാദ്ധ്യതയെ തുടര്‍ന്ന് പ്രിന്റിംഗ് പ്രസുടമയും ഭാര്യയും 21 കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം പട്ടത്താനത്ത് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തത് കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളല്‍ കാരണമാണ്.

കൊല്ലം കടപ്പാക്കടയില്‍ കൊപ്പാറ പ്രിന്റേഴ്സ് എന്ന പേരില്‍ പ്രിന്റിംഗ് പ്രസ് നടത്തിയിരുന്ന രാജീവ് എന്ന സംരംഭകൻ, ഭാര്യ ആശ, മകൻ മാധവ് എന്നിവരെയാണ് കേരളപുരത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version