Site icon Malayalam News Live

ആ ഫ്‌ളോ അങ്ങ് പോയി..! വിചിത്ര കാരണം; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം നിര്‍ത്തിവച്ചു; രോഹിത്തും ഗില്ലും ഗ്രൗണ്ട് വിട്ടു

കട്ടക്ക്: ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം നിര്‍ത്തിവച്ചു.

കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് അണഞ്ഞതിനെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നാലെ ഇരു ടീമുകളും ഗ്രൗണ്ട് വിട്ടു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ഇന്ത്യ 6.1 ഓവറില്‍ 48 റണ്‍സടിച്ച്‌ നില്‍ക്കെയാണ് ഫ്‌ളഡ്‌ലൈറ്റ് പണി തരുന്നത്. രോഹിത് ശര്‍മ (29), ശുഭ്മാന്‍ ഗില്‍ (17) എന്നിവര്‍ ക്രീസിലുണ്ട്.

ഇന്ന് രണ്ടാം തവണയാണ് മത്സരം ഇതേ കാരണത്തില്‍ നിര്‍ത്തി വെക്കേണ്ടി വരുന്നത്. ഇന്ത്യയുടെ ബാറ്റിംഗിനിടെ അല്‍പനേരം മത്സരം മുടങ്ങിയെങ്കിലും പിന്നാലെ പുനരാരംഭിച്ചു. എന്നാല്‍ 6.1 ഓവറയാരിക്കെ വീണ്ടും ലൈറ്റ് അണഞ്ഞു.

അംപയറോട് പരാതി അറിയിച്ചതിന് ശേഷമാണ് രോഹിത്തും ഗില്ലും ഗ്രൗണ്ട് വിട്ടത്. ഇത്തരത്തില്‍ നിര്‍ത്തിവെക്കുന്നത് സ്വഭാവിക ഒഴുക്കിനെ ബാധിക്കാനിടയുണ്ട്. മത്സരം എപ്പോള്‍ തുടങ്ങാനാകുമെന്ന് ഉറപ്പില്ല. രോഹിത് ഇതുവരെ മൂന്ന് സിക്‌സും ഒരു ഫോറും നേടി. ഗില്‍ മൂന്ന് ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

Exit mobile version