Site icon Malayalam News Live

ഒന്നാം സ്ഥാനത്തിനുവേണ്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ; കരുത്തന്മാർ തമ്മിലുള്ള പോരാട്ടത്തിനു കൊൽക്കത്ത ഈഡൻ ഗാർഡൻസ് ഒരുങ്ങി

 

 

സ്വന്തം ലേഖകൻ

 

കൊൽക്കത്ത : ഒന്നാം സ്ഥാനത്തിന് വേണ്ടി കരുത്തമാരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് നേർക്കുനേർ. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആണ് മത്സരം.

 

ഈ ലോകകപ്പിൽ പരാജയം അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. നെതർലന്റിനോട് മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയും ശക്തന്മാരാണ്.

 

ഏതു വമ്പൻ ടീമിനെയും തകർത്തറിയാൻ കഴിയുന്ന പേസ് സഖ്യം ആണ് ഇന്ത്യൻ കരുത്ത്. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ വലിയ മാറ്റത്തിന് ടീം ഇന്ത്യ മുതിരില്ല. ബാറ്റിംഗിൽ മാറ്റം വരുത്താനും സാധ്യത കുറവാണ്. ബാറ്റിംഗും ബൗളിംഗും ഒരേ പോലെ ശക്തരായ വേറൊരു ടീമും ഈ ലോകപ്പിൽ ഇല്ല .

 

വമ്പൻമാരെ പരാജയപ്പെടുത്തി കരുത്ത് കാട്ടുന്ന ദക്ഷിണാഫ്രിക്കയും ചില്ലക്കാരല്ല. ഇന്ത്യൻ ടീമിന്റെ മത്സരമായതിനാൽ തന്നെ ഇന്ന് കൊൽക്കത്തയിൽ കാണികളുടെ എണ്ണം കൂടും.

Exit mobile version