Site icon Malayalam News Live

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം; ഇത് സംബന്ധിച്ച് തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി

ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിൽദാർമാർക്ക് നിർദേശം നല്‍കിയത്.

പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ മാസം ഉയര്‍ന്ന ആരോപണമാണ് ഇത്. ക്വാറി മാഫിയയുമായുള്ള ബന്ധം ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉൾപ്പെടെ സി വി വര്‍ഗീസിനെതിരെ ഉയര്‍ന്നിരുന്നു. പരാതി ഡിസംബര്‍ 11നാണ് കളക്ടര്‍ക്ക് പരാതി കിട്ടിയിട്ടുള്ളത്.

പരാതിക്കാരൻ പേര് വെളിപ്പെടുത്താതെയാണ് പരാതി നൽകിയിട്ടുള്ളത്. ജീവനില്‍ കൊതിയുള്ള ഒരു പൊതു പ്രവര്‍ത്തകൻ എന്ന് മാത്രമാണ് കത്തില്‍ എഴുതിയിട്ടുള്ളത്.

 

Exit mobile version