Site icon Malayalam News Live

ഐഎഫ്‌എഫ്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് അവാര്‍ഡ് ‘ആട്ട’ത്തിന്

തിരുവനന്തപുരം: വൈരുധ്യമാര്‍ന്ന രാഷ്ട്രീയ നറേറ്റീവുകള്‍ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാലത്ത് ദൈവത്തിന്റെ സ്വന്തം നാട് രാഷ്ട്രീയത്തില്‍ നിന്ന് ദൈവത്തെ മാറ്റി നിര്‍ത്തുന്നു എന്നതാണ് കേരളത്തില്‍ പ്രതീക്ഷ ബാക്കിയാക്കുന്നത് എന്ന് നടൻ പ്രകാശ് രാജ്.

25-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തെയും സ്നേഹത്തെയും സൗന്ദര്യത്തെയും മാറ്റി നിര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കില്ലെന്ന് ലൈഫ് ടൈം അവാര്‍ഡ് വാങ്ങിക്കൊണ്ട് ക്രിസ്റ്റോഫ് സനൂസി പറഞ്ഞു.

പുതുമുഖ മലയാള സിനിമയ്ക്കള്ള നെറ്റ് പാക് അവാര്‍ഡ് ആനന്ദ് ഏകര്‍ഷിയുടെ ആട്ടം കരസ്ഥമാക്കിയപ്പോള്‍ വിദേശ ചിത്രത്തിനുള്ള നെറ്റ് പാക് അവാര്‍ഡ് സണ്‍ഡേ എന്ന ചിത്രവും സ്വന്തമാക്കി. മലയാളത്തിലെ ദേശീയ അവാര്‍ഡ് ലഭിച്ച ആദമിന്റെ മകൻ അബുവിനോട് സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് സണ്‍ഡേ.

വാര്‍ധക്യത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുമാണ് പ്രമേയം. മികച്ച നവാഗത സംവിധായകനായി ഉത്തം കമാട്ടിയെ തെരഞ്ഞെടുത്തു.

Exit mobile version