Site icon Malayalam News Live

കൈക്കൂലി കേസ്: ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു; ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു.

ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്.
ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
സസ്പെൻഷനിലായിരുന്ന ഡോ മനോജ്‌ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങിയിരുന്നു.

ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Exit mobile version