ഇടുക്കി: യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകർത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്. യുവാവ് നിരന്തരമായി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി അടിമാലി പൊലീസിന് പരാതി നല്‍കിയത്.യുവതിയുടെ നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.
യുവതിയുടെ ബന്ധുവിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് മൊബൈല്‍ ഫോണിലൂടെ യുവതിയും ബിബിനും കൂടുതല്‍ സൗഹൃദത്തിലായി. ഇതിനുപിന്നാലെ പ്രതി യുവതിയെ അടിമാലിയിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവ് പകർത്തിയിരുന്നു.
പിന്നീടും യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുളള ചിത്രങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ബിബിൻ ഭീഷണിപ്പെടുത്തിയത്. ഇതോടെ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അടിമാലി പൊലീസ് അറിയിച്ചു.
