Site icon Malayalam News Live

ഇടുക്കിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്‌; പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് പരിക്ക്.

ഇടുക്കി സ്വദേശികളായ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

തിങ്കളാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ ഹെെറേഞ്ച് മേഖലയില്‍ പെയ്തത്. രാത്രി പത്തുമണിക്ക് ആരംഭിച്ച മഴ മൂന്ന് മണിവരെ തുടര്‍ന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇതിനിടയിലാണ് ഇരുവര്‍ക്കും ഇടിമിന്നലേറ്റത്.
ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിക്ക് സാരമുള്ളതായതിനാല്‍ ഇരുവരെയും തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version