ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസർ , ലാബ് അറ്റൻഡർ , അറ്റൻഡർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസർ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. പി.ജി ഉള്ളവർക്ക് മുൻഗണന ലഭിക്കും.
നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും. ലാബ് അറ്റൻഡർ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
അറ്റൻഡർ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. മെഡിക്കല്‍ ഓഫീസർമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റൻഡർ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റൻഡർ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ഉദ്യോഗാർത്ഥികള്‍ വയസ് , തിരിച്ചറിയല്‍രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും പകർപ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം.
