Site icon Malayalam News Live

ഇടുക്കി കട്ടപ്പനയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മക്കളും മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ച് ; മാർച്ചിനിടയിൽ സംഘർഷം , എട്ടുപേർക്ക് പരിക്ക്.

 

സ്വന്തം ലേഖകൻ

ക​ട്ട​പ്പ​ന:  പു​ല്ലു​ചെ​ത്താ​നി​റ​ങ്ങി​യ അ​ച്ഛ​നും ര​ണ്ട്​ മ​ക്ക​ളും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച സം​ഭ​വം കെ.​എ​സ്.​ഇ.​ബി​യു​ടെ അ​നാ​സ്ഥ മൂലമെന്ന്​ ആ​രോ​പി​ച്ച്​ പു​റ്റ​ടി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പൊ​ലീ​സ് ലാ​ത്തി വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന്​ എ​ട്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ.​എ​സ്. അ​രു​ൺ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ബി​ൻ അ​യ്മ​ന​ത്ത്, റാം​കു​മാ​ർ, പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്​ മോ​ബി​ൻ മാ​വേ​ലി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​ണി കൊ​ല്ല​പ്പ​ള്ളി​ൽ, ആ​ന​ന്ദ് തോ​മ​സ്, ജോ​സി മാ​റാ​മ്പി​ൽ, അ​ബി കൂ​രാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ക​ട്ട​പ്പ​ന​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Exit mobile version