Site icon Malayalam News Live

തൊഴിലാളികൾക്ക് പണി കൊടുത്തില്ലെങ്കിൽ നിർമ്മാണം അനുവദിക്കില്ലെന്ന് സിഐടിയു ; വീടിന്റെ വാർക്ക പണി നടത്തി നാട്ടുകാർ

 

 

സ്വന്തം ലേഖകൻ

 

ഇടുക്കി: തൊഴിലാളികൾക്ക് പണി കൊടുത്തില്ലെങ്കിൽ വീട് നിർമ്മാണം അനുവദിക്കില്ലെന്ന് നിലപാടുമായി സിഐടിയു തൊഴിലാളികൾ. തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ വീടിന്റെ വാർത്ത ഏറ്റെടുത്ത് നാട്ടുകാർ.

 

വർഷങ്ങളായി ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. ഇടുക്കി വളകോട് സ്വദേശിയായ സ്റ്റാലിൻ ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് വീട് നിർമിക്കാൻ ആരംഭിച്ചത്. സ്വർണ്ണം പണയം വെച്ച് 10 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തതാണ് വീട് നിർമ്മാണം ആരംഭിച്ചത്. വീടിന്റെ വാർക്കയ്ക്ക് റെഡിമിക്സ് ഉപയോഗിക്കാൻ തീരുമാനിച്ചതിനാൽ 15 നൽകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. എന്നാൽ അഞ്ചുപേരുടെ ജോലി മാത്രമേ ഉള്ളൂ എന്ന് യൂണിയനോട് പറഞ്ഞെങ്കിലും അതിന് അവർ വഴങ്ങിയില്ല. പണി തടയുന്നതിനായി ചില സിഐടിയു നേതാക്കൾ സ്ഥലത്ത് തമ്പടിക്കുകയും ചെയ്തു. സ്റ്റാലിനും കരാറുകാരനും തൊഴിലാളികളെയും യൂണിയൻ നേതാക്കളെയും സമീപിച്ചെങ്കിലും പണി തുടരാൻ അവർ സമ്മതിച്ചില്ല.

 

 

വിവരം അറിഞ്ഞ നാട്ടുകാരിൽ ചിലർ സ്ഥലത്തെത്തി വീട് കോൺക്രീറ്റ് ചെയ്തു കൊടുക്കുകയായിരുന്നു. കരാറുകാരനും തൊഴിലാളികളും തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നു എന്നും അവർക്ക് തൊഴിൽ നൽകുന്നില്ല എന്നും സിഐടിയു വിശദീകരിച്ചു.

Exit mobile version