Site icon Malayalam News Live

പാചകം ചെയ്യുന്നതിനിടെ എൽപിജി സ്റ്റൗവിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു; പൊള്ളലേറ്റ നാല് പേരും ചികിത്സയിൽ

ഇടുക്കി: കട്ടപ്പന അടിമാലിക്ക് സമീപം തോക്കുപാറയിൽ പാചകത്തിനിടെ തീപടർന്ന് നാലു പേർക്ക് പൊളളലേറ്റു. തോക്കുപാറ പുതിയമഠത്തിൽ ജോയി, ജോമോൻ , അഖില, അന്നമ്മ എന്നിവർക്കാണ് പൊളളലേറ്റത്.

അടുക്കളയിലെ എൽ പി ജി സ്റ്റൗവിൽ നിന്നാണ് തീ പടർന്നത്. സ്റ്റൗവിൽ നിന്ന് പെട്ടെന്ന് തീ ആളിപടരുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

പൊള്ളലേറ്റ നാലു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version