Site icon Malayalam News Live

ഇഡ്ഡലി കഴിക്കാത്തവരാണോ നിങ്ങള്‍? അത്തരക്കാർക്ക് ഉള്ളതാണ് ഈ റെസിപ്പി ; രുചികരമായ ഇഡ്ഡലി മസാലയുടെ റെസിപ്പി ഇതാ

കോട്ടയം: ഇഡ്ഡലി കഴിക്കാത്തവരാണോ നിങ്ങള്‍? പലപ്പോഴും ഇഡ്ഡലി വിളമ്പുമ്പോള്‍ തൊട്ടു പോലും നോക്കാത്ത ആളുകള്‍ ആകും വീട്ടില്‍ ഉള്ളത്?

അത്തരക്കാർക്ക് ഉള്ളതാണ് ഈ റെസിപ്പി.രുചികരമായ ഇഡ്ഡലി മസാലയുടെ റെസിപ്പി.

ആവശ്യമായ ചേരുവകള്‍

ഇഡ്ഡലി – 5 എണ്ണം (ചതുരത്തില്‍ ചെറിയ കഷണങ്ങളാക്കിയത്)
സവാള- 1 എണ്ണം(കൊത്തിയരിഞ്ഞത്)
തക്കാളി- 1 ചെറുതായരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പണ്‍
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാവുമ്ബോള്‍ അതിലേക്ക് സവാളയിട്ട് അല്‍പ്പം ഉപ്പും ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ അതിലേക്ക് പൊടികള്‍ ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ തക്കാളി ചേര്‍ത്ത് മൂടിവച്ച്‌ വേവിക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കുക. ഇതിലേക്ക് എടുത്തുവച്ചിരിക്കുന്ന ഇഡ്ഡലി ചേര്‍ത്ത് യോജിപ്പിക്കുക. അടുപ്പില്‍നിന്ന് ഇറക്കിയ ശേഷം മല്ലിയില വിതറി വിളമ്പാം.

Exit mobile version