Site icon Malayalam News Live

ലൈംഗിക പീഡനക്കേസ് നടൻ ഇടവേള ബാബു അറസ്റ്റിൽ; മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ജാമ്യത്തിൽ വിടും

കൊച്ചി > നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ്‌ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ഇടവേള ബാബുവിന്‌ മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടി ക്രമങ്ങൾക്ക് ശേഷം വിട്ടയക്കും.

എറണാകുളം നോർത്ത്‌ പൊലീസ്‌ സറ്റേഷനാണ്‌ ഇടവേള ബാബുവിനെതിരെ കേസെടുത്തത്‌. ‘അമ്മ’യിൽ അംഗത്വം നൽകാനായി ഫ്ലാറ്റിലേക്ക്‌ വിളിച്ചെന്നും, മെമ്പർഷിപ്പ്‌ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ കഴുത്തിൽ ചുംബിച്ചു എന്നുമാണ്‌ നടിയുടെ പരാതി.

ആഗസ്‌ത്‌ 28നായിരുന്നു ഇടവേള ബാബുവിനെതിരെ കേസ്‌ രജിസ്റ്റർ ചെയ്തത്‌. സ്‌ത്രീത്വത്തെ അപമാനിക്കൽ, പീഡനം എന്നിവയാണ്‌ വകുപ്പുകൾ.

 

Exit mobile version