Site icon Malayalam News Live

ഭാര്യ കിണറ്റില്‍ വീണു മരിച്ച മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി; ദാരുണ സംഭവം ഇടുക്കിയിൽ

ഇടുക്കി : ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്റെ മനോവിഷമത്തില്‍ ഭർത്താവ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു. ഇടുക്കി കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ് ഷിബു(36) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിബുവും കുടുംബവും വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസം തുടങ്ങിയത്.

ഇതിനിടയില്‍ ഷിബുവിന്റെ ഭാര്യ കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് ഷിബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിബുവിനും ഭാര്യയ്ക്കും നാല് കുട്ടികളാണ് ഉണ്ടായിരുന്നത്.

Exit mobile version